Who is Firos Kunnamparambil? Know all about Firos Kunnamparambil, his life charity and controversies
ഏറെ നാളുകളായി നമ്മുടെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പേരാണ് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്റേത്. ഫേസ്ബുക്കില്‍ ഫിറോസ് കുന്നംപറമ്പില്‍ പാലക്കാട് എന്ന ഒരു ഐഡിയും ഉണ്ട്. രോഗങ്ങളും ദുരിതങ്ങളും മനുഷ്യരെ ഏത് നിമിഷവും വേട്ടയാടാവുന്നവയാണ്. ഒരുപക്ഷേ, നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങാത്തവണ്ണം വലുതും ആയിരിക്കും അവ. ഇത്തരം ഘട്ടങ്ങളിലെല്ലാം പണമായിരിക്കും ഏറ്റവും വലിയ പ്രതിസന്ധി. നിന്ന നില്‍പില്‍ ലക്ഷങ്ങള്‍ സ്വരൂപിക്കാന്‍ ഒരു സാധാരണ മനുഷ്യന് അസാധ്യമാണ്. എന്നാല്‍ അത്തരം ഘട്ടങ്ങളില്‍ ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഫിറോസ് കുന്നംപറമ്പില്‍ എന്ന ഈ മനുഷ്യന്‍. ഒപ്പം ഒരുപാട് വിവാദങ്ങളും... ആരാണ് ഈ ഫിറോസ് കുന്നംപറമ്പില്‍... എന്താണ് അയാളുടെ പ്രത്യേകത?